• Home
  • About
    • About CKC
    • About Members
  • College List
  • Events
  • News
  • Gallery
  • Contact
Next Event



അറിവിന്റെ സംവാദങ്ങള്‍ക്ക് തിരികൊളുത്തി 'ലൂമിന'

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് പുതിയ ചിന്തകളുടെയും സംവാദങ്ങളുടെയും ദിശാബോധമായി പിറന്ന 'ലൂമിന' ഹയര്‍ എഡ്യൂക്കേഷന്‍ മാഗസിന്‍ ഔപചാരികമായി പ്രകാശിതമായി. അറിവിന്റെ പ്രകാശം സമൂഹത്തിലേക്ക് പകരുന്ന ഈ സംരംഭത്തിന്റെ ആദ്യപ്രതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ചേമ്പർ ഓഫ് കേരള കോളേജസ് ചെയർമാനും പി.കെ. ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ചാന്‍സലറുമായ അഡ്വ. ഡോ. പി. കൃഷ്ണദാസിന് കൈമാറി പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ ഡര്‍ബാര്‍ ഹാള്‍ വിദ്യാഭ്യാസലോകത്തിന്റെ പ്രതീക്ഷകളും ആശയങ്ങളും സംഗമിച്ച വേദിയായി മാറിയ ചടങ്ങില്‍, ഹയര്‍ എജ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ഐ.എ.എസ്., ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. അച്യുത് ശങ്കര്‍, ചേമ്പർ ഓഫ് കേരള കോളേജസിന്റെ മുഴുവൻ ഭാരവാഹികൾ, സി കെ സി യുടെ അംഗങ്ങൾ, വിവിധ സ്വാശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതല്‍ പ്രൗഢി പകര്‍ന്നു. ഒരു മാസികയുടെ പിറവിയോടൊപ്പം അത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഭാവിയെക്കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു സാംസ്‌കാരിക നിമിഷമായിരുന്നു. അറിവിനെയും നവചിന്തകളെയും കൈകോര്‍ത്തുകൊണ്ട് വിദ്യാഭ്യാസത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് വെളിച്ചം പരത്താനൊരുങ്ങുന്ന 'ലൂമിന', അതിന്റെ പേരുപോലെ തന്നെ ഉന്നത വിദ്യാഭ്യാസത്തിന്റെ വഴികളില്‍ പ്രതീക്ഷയുടെ നാളമായി ജ്വലിക്കട്ടെയെന്ന ആശംസകളോടെയായിരുന്നു ആ സായാഹ്നം സമാപിച്ചത്.

Lumina

CKC

Lumina

CKC

Lumina

CKC

Lumina

CKC

The Chamber of Kerala Colleges stands are a collective force, uniting a network of esteemed educational institutions in Kerala with a shared vision for a brighter future.

Useful Links

  • Home
  • About CKC
  • About Members
  • College List

Useful Links

  • Events
  • Gallery
  • blog
  • Contact

Contact Us

PKDIMS | VANIYAMKULAM

OTTAPALAM

PALAKKAD - 679522

Email: office@chamberofkeralacolleges.com

© 2024 Copyright chamberofkeralacolleges.com All Rights Reserved