വിജ്ഞാനത്തിന്റെ പുതിയ വെളിച്ചം ‘ലൂമിന’...
അറിവിന്റെ ആകാശത്ത് മറ്റൊരു പ്രകാശനക്ഷത്രം ഉദിക്കുകയാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചിന്തകള്‍ക്കും പ്രതീക്ഷകള്‍ക്കും നവദിശ പകര്‍ന്നുകൊണ്ട് ചേംബര്‍ ഓഫ് കേരള കോളേജസിന്റെ ഹയര്‍ എഡ്യൂക്കേഷന്‍ മാഗസിന്‍ 'ലൂമിന' ജൂണ്‍ 30-ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പ്രകാശിതമാകും. കേരളത്തിന്റെ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോണ്‍, ചേംബര്‍ ഓഫ് കേരള കോളേജസ് ചെയര്‍മാന്‍ അഡ്വ. ഡോ. പി. കൃഷ്ണദാസിന് ആദ്യപ്രതി കൈമാറി ഈ വിജ്ഞാനയാത്രയ്ക്ക് തുടക്കം കുറിക്കും. വിദ്യാഭ്യാസം പാഠപുസ്തകങ്ങളുടെ അതിര്‍വരമ്പുകള്‍ കടന്ന് സമൂഹത്തിന്റെ ഭാവിയെ പ്രകാശിപ്പിക്കുന്ന ശക്തിയാണെന്ന വിശ്വാസത്തിന് സാക്ഷ്യമായി, 'ലൂമിന' വെളിച്ചം തേടുന്ന ഓരോ മനസ്സിലേക്കും പ്രത്യാശയുടെ ഒരു പുതിയ വിളക്കായി എത്തുന്നു.